വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം; അപേക്ഷ സ്വീകരിക്കുന്നത് ഡിസംബർ വരെ

Web Desk   | Asianet News
Published : Oct 23, 2020, 10:09 AM IST
വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം; അപേക്ഷ സ്വീകരിക്കുന്നത് ഡിസംബർ വരെ

Synopsis

അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം.


ബ്ലൈൻ്/ പി.എച്ച് സ്‌കോളർഷിപ്പ്

2020-21 അധ്യയന വർഷത്തെ ബ്ലൈന്റ്/ പി.എച്ച് സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർഥികൾക്ക് ഓൺലൈനായി  ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം. മാനുവൽ ആയുള്ള അപേക്ഷ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2306580, 9446096580.

പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ്

2020-21 അദ്ധ്യയന വർഷത്തെ പ്രൈമറി/ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം. മാനുവൽ അപേക്ഷ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471-2306580, 9446096580.

മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പ്

2020-21 അദ്ധ്യയന വർഷത്തെ മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ 15നകം www.dcescholarship.kerala.gov.in ൽ അപ് ലോഡ് ചെയ്യണം. മാനുവൽ അപേക്ഷ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471-2306580, 9446096580.

മുസ്ലീം/ നാടാർ ഗേൾസ് സ്‌കോളർഷിപ്പ്

2020-21 അധ്യയന വർഷത്തെ മുസ്ലീം/ നാടാർ ഗേൾസ് സ്‌കോളർഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർഥികൾക്ക് ഓൺലൈനായി  ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബർ ഏഴിനകം www.dcescholarship.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം. മാനുവൽ ആയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2306580, 9446096580.
 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍