കൈത്തറി തൊഴിലാളികൾക്ക് സാമ്പത്തിക സഹായ പദ്ധതിക്ക് അപേക്ഷിക്കാം

By Web TeamFirst Published Feb 8, 2021, 10:44 AM IST
Highlights

 ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും ഹാൻവീവിൽ ജോലി ചെയ്യുന്നവർക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുമാണ് ആനുകൂല്യം നൽകുന്നത്. 
 


തിരുവനന്തപുരം: കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് 2019-20, 2020-21 വർഷങ്ങളിലെ സാമ്പത്തിക സഹായ പദ്ധതി ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും ഹാൻവീവിൽ ജോലി ചെയ്യുന്നവർക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുമാണ് ആനുകൂല്യം നൽകുന്നത്. 

സൗജന്യ അപേക്ഷാ ഫോമും വിശദാംശങ്ങളും ബോർഡിന്റെ കണ്ണൂരിലെ ഹെഡ് ഓഫീസിലും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലാ ഓഫീസുകളിലും ലഭിക്കും. അപേക്ഷ ആവശ്യമായ രേഖകൾ സഹിതം 28നകം അതത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നൽകണം. കണ്ണൂർ, കാസർകോട്, വയനാട്: 0497-2702995, 9387743190. കോഴിക്കോട്, മലപ്പുറം, പാലക്കാട്: 0496-298479, 9747567564. എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം: 04842374935, 9446451942. തിരുവനന്തപുരം, കൊല്ലം: 0497-2331958, 9995091541.

click me!