പി.ആർ.ഡി എംപാനൽമെന്റ്: ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : Feb 08, 2021, 09:46 AM IST
പി.ആർ.ഡി എംപാനൽമെന്റ്: ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷിക്കാം

Synopsis

ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തന പരിചയമുള്ള വെബ്‌പോർട്ടലുകൾ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ.


തിരുവനന്തപുരം: ഓൺലൈൻ മാധ്യമങ്ങൾക്ക് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ എംപാനൽ ചെയ്യുന്നതിന് അപേക്ഷിക്കാം. വർത്തമാന പത്രങ്ങൾ നടത്തുന്ന വെബ്‌പോർട്ടലുകൾ, ന്യൂസ് ചാനലുകൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യക്തികൾ/ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യവസായ/ അക്കാദമിക/ സാങ്കേതിക വിഭാഗങ്ങൾ നടത്തുന്ന വെബ് പോർട്ടലുകൾ എന്നീ വിഭാഗത്തിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.

ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തന പരിചയമുള്ള വെബ്‌പോർട്ടലുകൾ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. അവസാന തിയതി ഫെബ്രുവരി 15. അപേക്ഷാ ഫോമും അപേക്ഷയോടൊപ്പം നൽകേണ്ട മറ്റ് രേഖകളും പാനലിൽ ഉൾപ്പെടുന്നതിനുള്ള പ്രാഥമിക നിബന്ധനകളും  www.prd.kerala.gov.in ൽ ലഭിക്കും. അപേക്ഷയുടെയും മറ്റ് അനുബന്ധ രേഖകളുടെയും സോഫ്റ്റ് കോപ്പി  ioprdadmarketing@gmail.com  എന്ന മെയിലിലും നൽകണം. ഫോൺ: 0471-2518092, 2518442, 2518673.

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം