അതിജീവനം കേരളീയം; കുടുംബശ്രീയിൽ ഇന്റണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Oct 26, 2020, 08:37 AM IST
അതിജീവനം കേരളീയം; കുടുംബശ്രീയിൽ ഇന്റണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Synopsis

20നും 30 നും ഇടയില്‍ പ്രായമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്ക് മുന്‍ഗണന. 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന അതിജീവനം കേരളീയം ക്യാമ്പയിന്റെ ഭാഗമായി ബിരുദധാരികളായ യുവതി- യുവാക്കളില്‍ നിന്നും കുടുംബശ്രീയില്‍ ഇന്റSണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന പരിപാടികളുടെ ഭാഗമായി, വിവിധ പദ്ധതികള്‍ വഴിയുള്ള തൊഴിലിന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താന്‍ കുടുംബശ്രീ സി ഡി എസ് തലത്തില്‍ സംഘടിപ്പിച്ചു വരുന്ന ക്യാമ്പയിനാണ് അതിജീവനം കേരളീയം. ഇന്റണ്‍ഷിപ്പിന് താല്‍പര്യമുള്ളവര്‍ താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിലുള്ള സി ഡി എസ് കളിലാണ് അപേക്ഷിക്കേണ്ടത്. 

20നും 30 നും ഇടയില്‍ പ്രായമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംമ്പര്‍ ഏഴ്  മുതല്‍ ജനവരി ഏഴ് വരെ അതത് സി ഡി എസിന്‍ ഇന്റണ്‍ഷിപ്പ് ചെയ്യാം. ഇന്റേണ്‍ഷിപ്പ് തികച്ചും സന്നദ്ധ സേവനമാണ്. ഇത് വിജയകരമായി  പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷിക്കാനുള്ള ഫോമും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കുടുംബശ്രീയുടെ ഔദ്യോഗിക വെബ് സൈറ്റായ www.kudumbashree.org ല്‍ പേജ്  476 എന്ന ലിങ്കില്‍ ലഭിക്കും.

 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു