ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം

By Web TeamFirst Published Feb 6, 2021, 9:50 AM IST
Highlights

 ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുക. 

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുക. പ്രോഗ്രാമിന് നാഷണൽ സ്‌കിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ (എൻ.എസ്.ഡി.സി) അംഗീകാരമുണ്ട്.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471-2325101, 2325102,  https://srccc.in/download എന്ന ലിങ്കിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15. സമ്പർക്ക ക്ലാസ്സുകൾ 19ന് ആരംഭിക്കും. കാമിയോ ലൈറ്റ് അക്കാദമി, കാമിയോ ലൈറ്റ് ഹൗസ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം ആണ് പഠനകേന്ദ്രം. ഫോൺ:9947530005.

click me!