പി.ആര്‍.ഡി കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : Oct 13, 2021, 01:59 PM IST
പി.ആര്‍.ഡി കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം

Synopsis

വൈഫൈ ക്യാമറ കൈവശമുള്ളവര്‍ക്കും പി.ആര്‍.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്കും മുന്‍ഗണന. 

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ (Information public relations department) വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ (information office) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പാനലില്‍ (photographer panel) ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിമനം. വൈഫൈ ക്യാമറ കൈവശമുള്ളവര്‍ക്കും പി.ആര്‍.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്കും മുന്‍ഗണന. 

ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസത്തെ ആദ്യ കവറേജിന് 700 രൂപയും തുടര്‍ന്നുള്ള രണ്ട് കവറേജുകള്‍ക്ക് 500 രൂപ വീതവും ലഭിക്കും. പാനലിന്റെ കാലാവധി: 2023 മാര്‍ച്ച് 31 വരെ. താത്പര്യമുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 22 നകം അപേക്ഷ നല്‍കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട്. അപേക്ഷ diowayanad@gmail.com ലേക്കും അയയ്ക്കാം. അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 27 ന് രാവിലെ 11 മണിക്ക് നടക്കും.

PREV
click me!

Recommended Stories

ഗൊയ്ഥെ-സെന്‍ട്രം നടത്തുന്ന ജര്‍മ്മന്‍ എ1 ലെവല്‍ കോഴ്സ്; ഇപ്പോള്‍ അപേക്ഷിക്കാം
ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു