സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ: പി. ആർ.ഡി. പ്രിസം പാനൽ അവസാന തീയതി നാളെ

Web Desk   | Asianet News
Published : Oct 16, 2021, 12:18 PM IST
സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ: പി. ആർ.ഡി. പ്രിസം പാനൽ അവസാന തീയതി നാളെ

Synopsis

എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാകും പാനൽ രൂപീകരിക്കുക. ഉദ്യോഗാർത്ഥികൾക്ക് സി-ഡിറ്റിന്റെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.careers.cdit.org വഴി അപേക്ഷ സമർപ്പിക്കാം.  

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനലിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നാളെ(17 ഒക്ടോബർ). എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാകും പാനൽ രൂപീകരിക്കുക. ഉദ്യോഗാർത്ഥികൾക്ക് സി-ഡിറ്റിന്റെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.careers.cdit.org വഴി അപേക്ഷ സമർപ്പിക്കാം.

 സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷിക്കുന്നവർക്ക് കണ്ടന്റ് എഡിറ്റർ യോഗ്യതയുണ്ടെങ്കിൽ അതിനും അപേക്ഷിക്കാം. എന്നാൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിൽ ഏതിലെങ്കിലും ഒന്നിൽ മാത്രമേ അപേക്ഷിക്കാനാകൂ. കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓൺലൈനായിട്ടായിരിക്കും നടത്തുക. മറ്റു രണ്ട് പാനലിലും ജില്ലാതലത്തിൽ പരീക്ഷ നടക്കും. ഒക്ടോബർ 26 നാണ് എഴുത്തുപരീക്ഷ. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. 35 വയസാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾ www.prd.kerala.gov.in ൽ ലഭിക്കും.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം