പട്ടിക വര്‍ഗവിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്; ഒക്ടോബര്‍ 18 ന് മുന്‍പ് വിവരങ്ങള്‍ ഹാജരാക്കണം

By Web TeamFirst Published Oct 16, 2021, 9:24 AM IST
Highlights

 വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നഴ്സറി ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്, സ്‌റ്റൈപ്പന്റ് 

തിരുവനന്തപുരം: 2021-22 അദ്ധ്യയന വര്‍ഷം  ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നഴ്സറി ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്, സ്‌റ്റൈപ്പന്റ് (Stipend) എന്നിവയും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് (Students) ലംപ്സംഗ്രാന്റും അനുവദിക്കുന്നതിന് അര്‍ഹരായ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ (Backward community Students) വിവരങ്ങള്‍ ഒക്ടോബര്‍ 18 ന് മുന്‍പ് ഓഫീസില്‍ ലഭ്യമാക്കണമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍, സ്‌കൂളിന്റെ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, സ്ഥാപന മേധാവിയുടെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ndditdpgmail.com എന്ന ഇ-മെയില്‍ വഴിയോ അയക്കാം.

click me!