ഇസ്രയേല്‍ കൗണ്‍സില്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷൻ ​ഗവേഷണ സ്കോളർഷിപ്പുകൾക്ക് 29 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Mar 24, 2021, 01:06 PM IST
ഇസ്രയേല്‍ കൗണ്‍സില്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷൻ ​ഗവേഷണ സ്കോളർഷിപ്പുകൾക്ക് 29 വരെ അപേക്ഷിക്കാം

Synopsis

ബന്ധപ്പെട്ട മേഖലയില്‍ ബിരുദമുള്ള ഇസ്രയേല്‍ സൂപ്പര്‍വൈസറുടെ/സര്‍വകലാശാലയുടെ ലെറ്റര്‍ ഓഫ് അക്‌സപ്റ്റന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

ദില്ലി: ഇസ്രയേല്‍ കൗണ്‍സില്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്റെ അംഗീകാരമുള്ള സര്‍വകലാശാലകളില്‍ ഗവേഷണം/സ്‌പെഷ്യലൈസേഷന്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന രണ്ടു സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഭാരത സര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രാലയം/വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.  എട്ടുമാസം ദൈര്‍ഘ്യമുള്ള സ്കോളർഷിപ്പുകളാണിവ.

കംപാരറ്റീവ് സ്റ്റഡി ഓഫ് റിലീജിയന്‍സ്, മിഡില്‍ ഈസ്റ്റ് സ്റ്റഡീസ്, ഹെര്‍ബ്രൂ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബിസിനസ് മാനേജ്‌മെന്റ്, മാസ് കമ്യൂണിക്കേഷന്‍, എന്‍വയോണ്‍മെന്റ് സ്റ്റഡീസ്, കെമിസ്ട്രി, ഹിസ്റ്ററി ഓഫ് ദി ജ്യൂവിഷ് പീപ്പിള്‍, അഗ്രിക്കള്‍ച്ചര്‍, ബയോളജി, ബയോടെക്‌നോളജി, ഇക്കണോമിക്‌സ്  എന്നീ മേഖലകളിലാണ് അവസരമുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ ബിരുദമുള്ള ഇസ്രയേല്‍ സൂപ്പര്‍വൈസറുടെ/സര്‍വകലാശാലയുടെ ലെറ്റര്‍ ഓഫ് അക്‌സപ്റ്റന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 1.10.2021ന് 35 വയസ്സില്‍ താഴെയായിരിക്കണം പ്രായം. രണ്ടു ഹ്രസ്വകാല (സമ്മര്‍ സ്‌കൂള്‍) അവസരങ്ങളും ഹെര്‍ബ്രൂ പഠനത്തിനായി  പ്രഖ്യാപിച്ചിട്ടുണ്ട്. 

https://www.education.gov.in/scholarships ല്‍ വിശദമായ വിജ്ഞാപനം  ലഭിക്കും. അപേക്ഷ http://proposal.sakshat.ac.in/scholarship വഴി മാര്‍ച്ച് 29 രാത്രി 11.59 വരെ നല്‍കാം. ഹാര്‍ഡ് കോപ്പി അനുബന്ധരേഖകള്‍ സഹിതം മാര്‍ച്ച് 30-നുള്ളില്‍ വിജ്ഞാപനത്തിലുള്ള വിലാസത്തില്‍ ലഭിക്കണം.

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു