ഐ.എച്ച്.ആർ.ഡി കോഴ്‌സ് റഗുലർ/ സപ്ലിമെന്ററി പരീക്ഷ മേയ് മാസത്തിൽ

Web Desk   | Asianet News
Published : Mar 24, 2021, 09:17 AM IST
ഐ.എച്ച്.ആർ.ഡി കോഴ്‌സ് റഗുലർ/ സപ്ലിമെന്ററി പരീക്ഷ മേയ് മാസത്തിൽ

Synopsis

വിദ്യാർഥികൾ പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളിൽ ഏപ്രിൽ അഞ്ചു വരെ ഫൈൻ കൂടാതെയും എട്ടു വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യണം. 

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)/ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷ (2018, 2020 സ്‌കീം) മേയ് മാസത്തിൽ നടക്കും. 

വിദ്യാർഥികൾ പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളിൽ ഏപ്രിൽ അഞ്ചു വരെ ഫൈൻ കൂടാതെയും എട്ടു വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യണം. പരീക്ഷാ ടൈംടേബിൾ ഏപ്രിൽ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോം സെന്ററുകളിൽ ലഭിക്കും. വിശദവിവരങ്ങൾ: www.ihrd.ac.in.

PREV
click me!

Recommended Stories

ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആവും മുൻപ് മികച്ച അമ്മയാവാൻ ശ്രമിക്കൂ, ബിരുദദാന ചടങ്ങിൽ ഗവർണറുടെ ഉപദേശം, വിവാദം
പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത; പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള യാത്ര സ്വപ്നതുല്യമെന്ന് കായംകുളം സ്വദേശി