എസ്.എസ്.സി സ്‌റ്റെനോഗ്രാഫര്‍ അപേക്ഷ ക്ഷണിച്ചു; നവംബർ 4 വരെ

Web Desk   | Asianet News
Published : Oct 13, 2020, 08:46 AM ISTUpdated : Oct 13, 2020, 10:42 AM IST
എസ്.എസ്.സി സ്‌റ്റെനോഗ്രാഫര്‍ അപേക്ഷ ക്ഷണിച്ചു; നവംബർ 4 വരെ

Synopsis

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായിരിക്കും സ്റ്റെനോഗ്രാഫര്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി നിയമനം. 

ദില്ലി: സ്റ്റെനോഗ്രാഫര്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി, തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 4 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. 

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായിരിക്കും സ്റ്റെനോഗ്രാഫര്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി നിയമനം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഏജന്‍സികളിലും നിയമനം നടത്തും. ജനറല്‍ വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷാ ഫീസടയ്ക്കണം. മറ്റുള്ളവര്‍ ഫീസടയ്‌ക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴിയും ഫീസടയ്ക്കാം. ഗ്രൂപ്പ് സി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്സും ഉയര്‍ന്ന പ്രായ പരിധി 20 വയസ്സുമാണ്. ഗ്രൂപ്പ് ഡി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി 27 വയസാണ്.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!