സംസ്ഥാന വിവരാവകാശ കമ്മീഷന്‍; ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Nov 14, 2020, 09:28 AM IST
സംസ്ഥാന വിവരാവകാശ കമ്മീഷന്‍; ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഒഴിവുവരുന്ന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഒഴിവുവരുന്ന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ എന്നീ വിവരങ്ങൾ സഹിതം ഡിസംബർ 28ന് വൈകിട്ട് അഞ്ചിന് മുൻപായി പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ(ഏകോപനം)വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിലെ അല്ലെങ്കിൽ  gadcdn6@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. വൈകിക്കിട്ടുന്ന അപേക്ഷ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയ്ക്കും www.gad.kerala.gov.in സന്ദർശിക്കുക.

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം