ശുചീകരണ തൊഴിലാളികൾക്ക് യൂണിഫോം: ഡിസൈൻ ക്ഷണിച്ചു; ഡിസംബർ 5 ന് മുമ്പ് അയക്കണം

Web Desk   | Asianet News
Published : Dec 02, 2020, 03:05 PM IST
ശുചീകരണ തൊഴിലാളികൾക്ക് യൂണിഫോം: ഡിസൈൻ ക്ഷണിച്ചു; ഡിസംബർ 5 ന് മുമ്പ് അയക്കണം

Synopsis

വിജയികളെ നിശ്ചയിക്കുന്നത് കേന്ദ്ര പാർപ്പിടവും നഗരകാര്യവും മന്ത്രാലയമാണ്.  തെരഞ്ഞെടുക്കുന്ന യൂണിഫോം ഡിസൈന് 5000 രൂപ പാരിതോഷികം ലഭിക്കും.

തിരുവനന്തപുരം: ശുചീകരണ തൊഴിലാളികളെ രാജ്യവ്യാപകമായി തിരിച്ചറിയുന്ന തരത്തിൽ യൂണിഫോം ഏർപ്പെടുത്താൻ കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നു.  ഇതിനായി സംസ്ഥാനതല മത്സരത്തിലൂടെ മികച്ച ഡിസൈൻ തിരഞ്ഞെടുക്കുന്നതിന് ശുചിത്വ മിഷൻ യൂണിഫോം ഡിസൈൻ ക്ഷണിച്ചു.  ഡിസൈനിംഗ് വിദഗ്ധർ, ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങി എല്ലാവർക്കും യൂണിഫോം ഡിസൈൻ തയ്യാറാക്കി 5 ന് മുമ്പ്  iecsuchitwamission@gmail.com ൽ അയക്കാം. വിജയികളെ നിശ്ചയിക്കുന്നത് കേന്ദ്ര പാർപ്പിടവും നഗരകാര്യവും മന്ത്രാലയമാണ്.  തെരഞ്ഞെടുക്കുന്ന യൂണിഫോം ഡിസൈന് 5000 രൂപ പാരിതോഷികം ലഭിക്കും. 2021 ആഗസ്റ്റ് 15ന് പ്രത്യേക അംഗീകാരവും നൽകും.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു