എം.ജി.ആര്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിഷ്വല്‍ ആര്‍ട്‌സ് ബാച്ചിലര്‍ പ്രോഗ്രാമുകള്‍

By Web TeamFirst Published Aug 26, 2020, 9:00 AM IST
Highlights

യോഗ്യതാ പരീക്ഷയില്‍ 40 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. പിന്നാക്കവിഭാഗക്കാര്‍ക്ക് മാര്‍ക്കിളവുണ്ട്.

ചെന്നൈ: താരാമണിയിലെ എം.ജി.ആര്‍. ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ബാച്ചിലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാലുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിൽ ആറ് സവിശേഷമേഖലകളുണ്ട്. ഡയറക്ഷന്‍ ആന്‍ഡ് സ്‌ക്രീന്‍പ്ലേ റൈറ്റിങ്, ഫിലിം എഡിറ്റിങ്, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ് എന്നീ കോഴ്സുകളിലേക്ക് ഏതെങ്കിലും സ്ട്രീമില്‍ ഹയര്‍സെക്കന്‍ഡറി/പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

സിനിമാട്ടൊഗ്രഫി, ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് എന്നീ സവിശേഷ മേഖലാ പ്രോഗ്രാമുകള്‍ പഠിക്കാന്‍ ഫിസിക്‌സ്, കെമിസ്ട്രി പഠിച്ച് പ്ലസ്ടു/ ഫൊട്ടൊഗ്രഫി സവിശേഷവിഷയമായി പഠിച്ച വൊക്കേഷണല്‍ കോഴ്‌സ്/തുല്യയോഗ്യത/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ ജയിച്ചിരിക്കണം.

ഓഡിയോഗ്രഫി പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി പഠിച്ച് പ്ലസ്ടു/റേഡിയോ ആന്‍ഡ് ടി.വി അല്ലെങ്കില്‍ ഡൊമസ്റ്റിക് ഇലക്ട്രോണിക് എക്യുപ്‌മെന്റ് സവിശേഷവിഷയമായി പഠിച്ച വൊക്കേഷണല്‍ കോഴ്സ്/തുല്യ യോഗ്യത/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ഡിപ്ലോമ ജയിച്ചിരിക്കണം.

യോഗ്യതാ പരീക്ഷയില്‍ 40 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. പിന്നാക്കവിഭാഗക്കാര്‍ക്ക് മാര്‍ക്കിളവുണ്ട്. ഉയര്‍ന്ന പ്രായം 2020 ജൂലായ് ഒന്നിന് 24 വയസ്സ്. ഓരോ വിഷയത്തിനും 14 സീറ്റ് വീതമാണുള്ളത്. ഒരു സീറ്റ് മറ്റ് സംസ്ഥാനങ്ങളിലെ അപേക്ഷകര്‍ക്കും ഒരു സീറ്റ് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് നാമനിര്‍േദശം ചെയ്യുന്ന സിനിമാവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ മക്കള്‍ക്കും സംവരണം ചെയ്തിരിക്കുകയാണ്. അവസാന തീയതി 2020 സെപ്റ്റംബര്‍ ഒന്ന് വൈകീട്ട് അഞ്ചുമണി. പ്രോസ്പെക്ടസ്, അപേക്ഷിക്കേണ്ട രീതി, മറ്റു വിവരങ്ങള്‍ എന്നിവ https://www.tn.gov.in/announcements/announce_view/106676 ല്‍. 

click me!