കെപ്‌കോയിൽ ഇഗ്നോയുടെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Aug 26, 2020, 08:42 AM IST
കെപ്‌കോയിൽ ഇഗ്നോയുടെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജിയ്ക്ക് പ്ലസ്ടുവും സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗിന് എട്ടാം ക്ലാസുമാണ് യോഗ്യത. 

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കേർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജിയ്ക്ക് പ്ലസ്ടുവും സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗിന് എട്ടാം ക്ലാസുമാണ് യോഗ്യത. 

പഞ്ചായത്തുകളിൽ നിന്നുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർഥികളും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളും ഫീസ് ഇളവിന് അർഹരാണ്. ഫൈൻ കൂടാതെ അപേക്ഷ 31 വരെ സ്വീകരിക്കും.  https://onlineadmission.ignou.ac.in/admission/ ൽ ഓൺലൈനായി അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: 9400608493, 9446479989, 9495000914.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു