കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ഒഴിവുകളുണ്ട്; ജൂലൈ 12 നകം അപേക്ഷ

Web Desk   | Asianet News
Published : Jul 02, 2021, 10:29 AM IST
കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ഒഴിവുകളുണ്ട്; ജൂലൈ 12 നകം അപേക്ഷ

Synopsis

തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. 

കൊല്ലം: കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 20 നും 40 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് യോഗ്യത, ജോലിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍  പി.ഒ, കൊല്ലം 691013 വിലാസത്തില്‍ ജൂലൈ 12 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. യോഗ്യതയും വിശദവിവരങ്ങളും 04742794692 നമ്പരില്‍ ലഭിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം