മാറ്റിയ പി.എസ്.സി. പരീക്ഷ: അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

Web Desk   | Asianet News
Published : Jul 02, 2021, 09:06 AM IST
മാറ്റിയ പി.എസ്.സി. പരീക്ഷ: അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

Synopsis

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. 

തിരുവനന്തപുരം: ഓഗസ്റ്റ് 17ലേക്ക് മാറ്റിയ പി.എസ്.സി. ഒ.എം.ആർ. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഓഗസ്റ്റ് 3മുതൽ ഡൗൺലോഡ് ചെയ്യാം. വിവിധ സർക്കാർ വകുപ്പുകളിലെ ഡ്രൈവർ തസ്തികകളിലെ നിയമനത്തിനായി ജൂലായ് 10ന് നടത്താനിരുന്ന പരീക്ഷയാണ് പി.എസ്.സി. ഓഗസ്റ്റ്‌ 17ലേക്ക് മാറ്റിയത്. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. സംസ്ഥാനത്ത് 50,000ൽ പരം ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും