പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് ടെക്നീഷ്യൻ തസ്തികകളിൽ 100 ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 15

Web Desk   | Asianet News
Published : Feb 06, 2021, 01:55 PM IST
പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് ടെക്നീഷ്യൻ തസ്തികകളിൽ 100 ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 15

Synopsis

വിശദ വിവരങ്ങൾക്ക് സ-ഡാക്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.cdac.in സന്ദർശിക്കുക. മൊത്തം 100 ഒഴിവുകളാണുള്ളത്. പ്രോജക്ട് എഞ്ചിനീയർ-80, പ്രോജക്ട് ടെക്നീഷ്യൻ-20 എന്നിങ്ങനെയാണ് ഒഴിവുകൾ.

ദില്ലി: കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ (സി-ഡാക്) നിരവധി ഒഴിവുളുണ്ട്. പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് ടെക്നീഷ്യൻ തസ്തികകളിൽ 100 ഒഴിവുകളുണ്ട്.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്ത് പരീക്ഷയുണ്ടാവില്ല. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മുംബൈയിൽ നിയമനം നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങൾക്ക് സ-ഡാക്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.cdac.in സന്ദർശിക്കുക. മൊത്തം 100 ഒഴിവുകളാണുള്ളത്. പ്രോജക്ട് എഞ്ചിനീയർ-80, പ്രോജക്ട് ടെക്നീഷ്യൻ-20 എന്നിങ്ങനെയാണ് ഒഴിവുകൾ.

ബി.ഇ, ബി.ടെക്, എം.സി.എ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഇതിന് പുറമെ ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുണ്ടാകണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. ഓൺലൈനായി അപേക്ഷിക്കുമ്പോൾ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകുക. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ മൊബൈലിലൂടെയും ഇമെയിൽ ഐഡിയിലൂടെയും വിവരം അറിയിക്കും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്.


 

PREV
click me!

Recommended Stories

റേഡിയോഗ്രാഫര്‍ ട്രെയിനി ഒഴിവ്; അപേക്ഷിക്കാം
ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു