വെറ്ററിനറി സര്‍വകലാശാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

Published : Aug 02, 2020, 09:27 AM IST
വെറ്ററിനറി സര്‍വകലാശാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

Synopsis

 എല്ലാ കോഴ്സുകള്‍ക്കും ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് വഴിയാണ് പ്രവേശനം.


തിരുവനന്തപുരം: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല, പൂക്കോട് വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഡിപ്ലോമ/പി.ജി.ഡിപ്ലോമ/ബി.എസ്സി. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്/ എം.എസ്./ എം.എസ്സി. പ്രോഗ്രാമുകളിലേക്ക് ഓഗസ്റ്റ് 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 

എം.വി.എസ്സി./ എം.ടെക്./ പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം. ടെക്നോളജി വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലേക്ക് ഒക്ടോബര്‍ 11 വരെയും www.kvasu.ac.in വഴി അപേക്ഷിക്കണം. എല്ലാ കോഴ്സുകള്‍ക്കും ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് വഴിയാണ് പ്രവേശനം.

PREV
click me!

Recommended Stories

എംജിഎം ഗുരുരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം