നീറ്റ് പി.ജി പ്രവേശന പരീക്ഷ; അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ മാർച്ച് 21 വരെ അവസരം

Web Desk   | Asianet News
Published : Mar 20, 2021, 08:51 AM IST
നീറ്റ് പി.ജി പ്രവേശന പരീക്ഷ; അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ മാർച്ച് 21 വരെ അവസരം

Synopsis

വിദ്യാര്‍ത്ഥിയുടെ പേര്, ഇമെയില്‍ ഐ.ഡി, നാഷണാലിറ്റി, ടെസ്റ്റ് സിറ്റി എന്നിവ ഒഴിച്ച് ബാക്കിയുള്ള കാര്യങ്ങളില്‍ തിരുത്തലുകള്‍ വരുത്താം. 

ന്യൂഡല്‍ഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ ഇന്ന് മുതല്‍ തിരുത്തലുകള്‍ വരുത്താം. അപേക്ഷയില്‍ തെറ്റ് സംഭവിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് https://nbe.edu.in/ എന്ന വെബ്‌സൈറ്റ് വഴി തിരുത്തലുകള്‍ വരുത്താം. മാര്‍ച്ച് 21 വരെ കറക്ഷന്‍ വിന്‍ഡോ വെബ്‌സൈറ്റില്‍ ആക്ടീവായിരിക്കും. ഏപ്രില്‍ 18നാണ് നീറ്റ് പി.ജി പ്രവേശന പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ത്ഥിയുടെ പേര്, ഇമെയില്‍ ഐ.ഡി, നാഷണാലിറ്റി, ടെസ്റ്റ് സിറ്റി എന്നിവ ഒഴിച്ച് ബാക്കിയുള്ള കാര്യങ്ങളില്‍ തിരുത്തലുകള്‍ വരുത്താം. എഡിറ്റ് വിന്‍ഡോ ക്ലോസ് ആയാല്‍ പിന്നീട് തിരുത്തലുകള്‍ വരുത്താന്‍ സാധിക്കില്ല.

PREV
click me!

Recommended Stories

ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആവും മുൻപ് മികച്ച അമ്മയാവാൻ ശ്രമിക്കൂ, ബിരുദദാന ചടങ്ങിൽ ഗവർണറുടെ ഉപദേശം, വിവാദം
പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത; പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള യാത്ര സ്വപ്നതുല്യമെന്ന് കായംകുളം സ്വദേശി