പിഎസ്‍സി പൊതുപരീക്ഷ; കൺഫേർമേഷൻ സമർപ്പിക്കേണ്ടത് ഇന്ന് മുതൽ ഡിസംബർ 12 വരെ

Web Desk   | Asianet News
Published : Nov 24, 2020, 02:55 PM ISTUpdated : Nov 24, 2020, 03:01 PM IST
പിഎസ്‍സി പൊതുപരീക്ഷ; കൺഫേർമേഷൻ സമർപ്പിക്കേണ്ടത് ഇന്ന് മുതൽ ഡിസംബർ 12 വരെ

Synopsis

നിശ്ചിത സമയത്തിനുള്ളിൽ തന്നെ കൺഫർമേഷൻ നൽകണമെന്ന് പിഎസ്‍‍സി നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പിഎസ്‍സി പ്രിലിമിനറി പരീക്ഷയുടെ കൺഫേർമേഷൻ സമർപ്പിക്കാനുള്ള തീയതി ഇന്ന് മുതൽ ആരംഭിച്ചു. ഡിസംബർ 12 വരെ സമയമുണ്ട്.  വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക്, ലാസ്റ്റ് ​ഗ്രേഡ് സർവ്വന്റ്സ്, എൽഡി ടൈപ്പിസ്റ്റ്, ആരോ​ഗ്യവകുപ്പിൽ ഫീൽഡ് വർക്കർ ഉൾപ്പെടെയുള്ള 150 പോസ്റ്റുകളിലേക്കാണ് ഫെബ്രുവരിയിൽ പൊതു പരീക്ഷ നടത്തുന്നത്. പിഎസ്‍സി പരീക്ഷകൾ പൊതുപരീക്ഷ, പ്രധാന പരീക്ഷ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഇനി മുതൽ നടത്തുക. 

നിശ്ചിത സമയത്തിനുള്ളിൽ തന്നെ കൺഫർമേഷൻ നൽകണമെന്ന് പിഎസ്‍‍സി നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നിലധികം തസ്തികകളിൽ അപേക്ഷിച്ചിട്ടുള്ളവർ ഓരോന്നിനും കൺഫർമേഷൻ നൽകണം. പരീക്ഷ എഴുതുന്ന മാധ്യമം, ജില്ല, താലൂക്ക് എന്നിവ പൂരിപ്പിച്ചതിന് ശേഷം ലഭിക്കുന്ന വൺ ടൈം പാസ്‍വേർഡ് ഉപയോ​ഗിച്ച് വേണം കൺഫർമേഷൻ സബ്മിറ്റ് ചെയ്യാൻ. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിലെ പ്യൂൺ തസ്തികയിൽ ഡിസംബർ 4 മുതൽ 23 വരെയാണു കൺഫർമേഷൻ നൽകേണ്ടത്. 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം