
ഗൾഫ് കുടിയേറ്റം തുടങ്ങിയ കാലം മുതൽ തന്നെ ലക്ഷക്കണക്കിന് മലയാളികൾ മെച്ചപ്പെട്ട ജീവിതവും അവസരവും തേടി വിദേശത്തേക്ക് പറക്കുന്നു. പക്ഷേ, കുടിയേറ്റത്തിന്റെ വിഷമിപ്പിക്കുന്ന ഘടകം മിക്കപ്പോഴും കുടുംബത്തെ തനിച്ചാക്കി പോകേണ്ടി വരിക എന്നതാണ്. എന്നാൽ യൂറോപ്പിലേക്കും വികസിതമായ മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റം കർശനമായ വ്യവസ്ഥകളോടെയും നൈപുണ്യ ശേഷിയിലും ആയതോടെ ഇതിന് മാറ്റം വന്നു. ഇപ്പോൾ സ്കിൽഡ് ആയവർക്ക് പങ്കാളികളെയും ഒപ്പം കൂട്ടാം. ഇതിന് യോജിച്ച രാജ്യമാണ് ഓസ്ട്രേലിയ. പങ്കാളികൾക്കുള്ള വീസ (Partner Visa) ആണ് ഇതിനുപയോഗിക്കേണ്ടത്.
നിയമപരമായ പങ്കാളികൾക്കോ ഭാര്യയ്ക്കോ ഭർത്താവിനോ ഇതിലൂടെ ഓസ്ട്രേലിയയിൽ താമസിക്കാം. ഒന്നുകിൽ നിയമപരമായ നിങ്ങളുടെ പങ്കാളി ഓസ്ട്രേലിയൻ പൗരത്വമുള്ളയാളാകണം. അല്ലെങ്കിൽ ആ രാജ്യത്ത് സ്ഥിര താമസ അവകാശമുള്ളയാളാകണം (Permanent resident), അതുമല്ലെങ്കിൽ ഓസ്ട്രേലിയയോട് അടുത്തുകിടക്കുന്ന, മികച്ച നയതന്ത്രബന്ധമുള്ള ന്യൂസിലാൻഡ് പൗരത്വമുള്ളയാളാകണം. ഈ മൂന്നു വിഭാഗക്കാർക്ക് പാർ്ടണർ വീസയ്ക്ക് അപേക്ഷിക്കാം.
പ്രധാനമായും രണ്ടുവഴികളാണ് പങ്കാളി വീസയ്ക്ക് നിലവിലുള്ളത്.
1. ഓസ്ട്രേലിയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ സബ്ക്ലാസ് 820 (താൽക്കാലികം) →സബ്ക്ലാസ് 801 (സ്ഥിരം)
2. ഓസ്ട്രേലിയക്ക് പുറത്തുനിന്നാണെങ്കിൽ സബ്ക്ലാസ് 309 (താൽക്കാലികം) →സബ്ക്ലാസ് 100 (സ്ഥിരം)
വീസ നിബന്ധനകൾക്ക് വേണ്ട മാനദണ്ഡം
• നിയമപരമായ വിവാഹം അല്ലെങ്കിൽ സാധുതയുള്ള പങ്കാളിത്തം
• ബന്ധം തുടരുന്നുണ്ട് എന്നതിനുള്ള തെളിവ്
• സ്പോൺസർ ഉണ്ടെന്നതിനുള്ള തെളിവ് (ഇവിടെ നിങ്ങളുടെ പങ്കാളി)
• ആരോഗ്യം, സ്വഭാവം തുടങ്ങിയ നിബന്ധനകൾ പാലിക്കുക
എന്തൊക്കെയാണ് ഈ വീസ കൊണ്ടുള്ള ഗുണങ്ങൾ?
• ഓസ്ട്രേലിയയിൽ ജീവിക്കാം, ജോലിചെയ്യാം, പഠിക്കാം
• പൊതു ആരോഗ്യ സംവിധാനമായ മെഡികെയർ ആനുകൂല്യങ്ങൾ നേടാം
• ഓസ്ട്രേലിയക്ക് അകത്തും പുറത്തും യാത്ര ചെയ്യാം.
• പി.ആർ, പിന്നീട്പൗരത്വം എന്നിവക്ക് അപേക്ഷിക്കാം
• കുട്ടികൾക്കും സമാനമായ പരിരക്ഷകൾ ഉറപ്പാക്കാം.
പാർട്ണർ വീസ കൈകാര്യം ചെയ്യുന്നതിൽ വർഷങ്ങളുടെ വൈദഗ്ധ്യം ക്യാൻ അപ്രൂവിനുണ്ട് (CanApprove). ഇതിനൊരുദാഹരണമാണ് വൈശാഖ്- ജാസ്മിൻ ദമ്പതികളുടെ വിജയകരമായ പാർട്ണർ വീസ അനുഭവം. മലയാളികളായ വൈശാഖും ജാസ്മിനും സ്കൂൾകാലം മുതലേപ്രണയത്തിലായിരുന്നു. 2018 ഡിസംബറിൽ അവർ വിവാഹിതരായി. പാർ്ടണർവീസ (സബ്ക്ലാസ് 309) പ്രകാരം 2019 മെയ്മാസം വൈശാഖ് ഓസ്ട്രേലിയയിലേക്ക് പോകാൻ അപേക്ഷിച്ചു. പിന്നീട് വിസിറ്റിങ് വീസയിൽ അദ്ദേഹം ഓസ്ട്രേലിയയിൽ എത്തി. പക്ഷേ, അന്നത്തെ ഓസ്ട്രേലിയൻ നിയമം അനുസരിച്ച് ഓസ്ട്രേലിയക്ക് പുറത്താണെങ്കിൽ മാത്രമേ 309 പ്രകാരം പങ്കാളി വിസ അനുവദിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇതോടെ കാത്തിരിപ്പ് നീണ്ടു.
കൊവിഡ്-19 മഹാമാരിയോടെ ഓസ്ട്രേലിയയിൽ നിന്നും പുറത്തു കടക്കാൻ പറ്റാതെ വൈശാഖ് കുടുങ്ങി. ഇതിന്പിന്നാലെ ഓസ്ട്രേലിയയിലെ പ്രസ്തുത വകുപ്പിന് വൈശാഖും മറ്റുള്ളവരും ചേർന്ന് രാജ്യത്തിന് പുറത്ത്നിന്ന് മാത്രമേ പങ്കാളി വീസയ്ക്ക് അ പേക്ഷ നൽകാനാകൂ എന്നചട്ടം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട ഒന്നിലധികം അപേക്ഷ നൽകി. പിന്നാലെ ഓസ്ട്രേലിയ വൈശാഖിന് അനുകൂലമായി തീരുമാനമെടുത്തു. ഇപ്പോൾ വൈശാഖ് ഓസ്ട്രേലിയൻ പൗരനാണ്. ജാസ്മിനൊപ്പം സന്തോഷത്തോടെ ജീവിതം തുടരുന്നു.
വൈശാഖിനും ജാസ്മിനും അവരുടെഓസ്ട്രേലിയൻ യാത്രയിലും പുതിയജീവിതത്തിലും നിയമപരമായ പിന്തുണ നൽകിയത് CanApprove ആണ്.
കൂടുതൽവിവരങ്ങൾക്ക്– https://canapprove.com/book-an-appointment/