ലോക യുവജന നൈപുണ്യ ദിനം; കേരളത്തിലെ അരലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ എഐ പരിശീലനവുമായി അസാപ് കേരള

Published : Jul 15, 2025, 02:47 PM IST
ASAP Kerala

Synopsis

ഈ വർഷത്തെ ലോക യുവജന നൈപുണ്യ ദിന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 

തിരുവനന്തപുരം: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 50,000ത്തോളം കോളേജ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയുമായി അസാപ് കേരള. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഡിജിറ്റൽ സ്‌കിൽസ് തുടങ്ങിയവയുടെ സാധ്യതകളിലൂടെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഈ വർഷത്തെ ലോക യുവജന നൈപുണ്യ ദിന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അസാപ് കേരള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ഓരോ കോളേജിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാർത്ഥിക്ക് പരിശീലനം നൽകി അവരെ സ്കിൽ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും അവരിലൂടെ കോളേജിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലനം നൽകുകയും ചെയ്യുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരേ സമയം പരിശീലനം നേടാനും പരിശീലകനാകുവാനുമുള്ള ആദ്യ അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും. അതോടൊപ്പം അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സാങ്കേതിക തൊഴിൽ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘടനയായ ഐഇഇഇ-യുമായി ചേർന്ന് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയേർസ്) വിദ്യാർത്ഥികൾക്കായി ഒരു എആർ/വിആർ ഓൺലൈൻ വർക്‌ഷോപ്പും നടത്തുന്നു.

വർഷങ്ങളായി ഡിജിറ്റൽ നൈപുണ്യം, നിർമിത ബുദ്ധി (എഐ), ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിങ് തുടങ്ങിയവയിൽ വൈവിധ്യമാർന്ന കോഴ്‌സുകൾ വിജയകരമായി നടത്തിവരുന്ന അസാപ് കേരള കൂടുതൽ വിദ്യാർഥികളിലേക്ക് നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ഘട്ടമായാണ് 50,000 വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു