യങ് ഇന്നൊവേഴ്‌സ് പ്രോഗ്രാമിലേക്ക് രജിസ്റ്റർ ചെയ്യാം

Web Desk   | Asianet News
Published : Dec 16, 2020, 07:32 AM IST
യങ് ഇന്നൊവേഴ്‌സ് പ്രോഗ്രാമിലേക്ക് രജിസ്റ്റർ ചെയ്യാം

Synopsis

സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളിൽ നിന്നുള്ള ഇന്നൊവേറ്റർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2020-23 രണ്ടാംപാദ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഐഡിയ രജിസ്‌ട്രേഷൻ 18ന് രാവിലെ പത്ത് മുതൽ  https://yip.kerala.gov.in ൽ ലഭിക്കും. 31വരെ രജിസ്റ്റർ ചെയ്യാം. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളിൽ നിന്നുള്ള ഇന്നൊവേറ്റർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നോർമൽ ഇന്നൊവേഷൻ ട്രാക്ക് ചലഞ്ച് പ്രകാരം സെലക്ഷൻ നടന്നുവരുന്നു.
 

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു