സ്‌നേഹപൂർവ്വം പദ്ധതി; ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം

By Web TeamFirst Published Dec 16, 2020, 7:23 AM IST
Highlights

2020-21 അദ്ധ്യയന വർഷത്തെ അപേക്ഷ, പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണം. 

തിരുവനന്തപുരം:  കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂർവ്വം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. 2020-21 അദ്ധ്യയന വർഷത്തെ അപേക്ഷ, പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടുള്ള അപേക്ഷ പരിഗണിക്കില്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക്: www.kssm.ikm.in. ടോൾഫ്രീ നമ്പർ 1800-120-1001.
 

click me!