ബി.ടെക്: വെർച്വൽ അഡ്മിഷൻ നേടിയവർ നേരിട്ട് ഹാജരാകണം

Published : Nov 26, 2020, 09:49 AM IST
ബി.ടെക്: വെർച്വൽ അഡ്മിഷൻ നേടിയവർ നേരിട്ട് ഹാജരാകണം

Synopsis

നേരിട്ട് ഹാജരാകാൻ കഴിയാത്തവരുടെ പകരക്കാർ (പ്രോക്‌സി) അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. 


കണ്ണൂർ: കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ബി.ടെക് കോഴ്‌സുകളിൽ  വെർച്വൽ അഡ്മിഷൻ വഴി പ്രവേശനം നേടിയ എല്ലാ വിദ്യാർഥികളും  നവംബർ 30നും ഡിസംബർ ഒന്നിനും എല്ലാ അസ്സൽ രേഖകളുമായി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോണ്ടാക്ട് സർട്ടിഫിക്കറ്റ് ഒഴികെ) കോളേജിൽ ഹാജരാകണം. നേരിട്ട് ഹാജരാകാൻ കഴിയാത്തവരുടെ പകരക്കാർ (പ്രോക്‌സി) അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. യഥാർത്ഥ അസ്സൽ രേഖകളുമായി ഹാജരാവാത്ത വെർച്വൽ അഡ്മിഷൻ വഴി പ്രവേശനം നേടിയ എല്ലാ വിദ്യാർഥികളുടേയും പ്രവേശനം അസാധുവാകും. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു