എന്‍.ഐ.ഒ.എസ് ബോര്‍ഡ് പരീക്ഷകള്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍

Web Desk   | Asianet News
Published : Nov 25, 2020, 04:07 PM IST
എന്‍.ഐ.ഒ.എസ് ബോര്‍ഡ് പരീക്ഷകള്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍

Synopsis

2021 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ദില്ലി: നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങിന്റെ (എന്‍.ഐ.ഒ.എസ്) ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ പരീക്ഷ 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

പരീക്ഷകളുടെ കൃത്യമായ തീയതികള്‍ അധികം വൈകാതെ എന്‍.ഐ.ഒ.എസിന്റെ വെബ്‌സൈറ്റായ nios.ac.in ല്‍ ലഭ്യമാക്കും. പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 10 വരെ പിഴകൂടാതെ അപേക്ഷിക്കാം. 100 രൂപ പിഴയോടുകൂടി ഡിസംബര്‍ 15 വരെയും 1500 രൂപയുടെ പിഴയോടുകൂടി ഡിസംബര്‍ 21 വരെയും അപേക്ഷിക്കാവുന്നതാണ്.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ