ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാന്‍ 23 ദിവസം മാത്രം: ഉദ്യോഗാർഥികൾ ആശങ്കയിൽ

By Web TeamFirst Published Jul 13, 2021, 9:59 AM IST
Highlights

2015-നുശേഷം സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം നടന്നിട്ടില്ല. ഈ ഒഴിവുകൾ എന്തായി എന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. 

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ഇനി 23 ദിവസം മാത്രം ശേഷിക്കേ കുറഞ്ഞ ദിവസംകൊണ്ട് എത്രപേർക്ക് ഉത്തരവ് ലഭിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. പി.എസ്.സിയുടെ നിയമന ഉത്തരവിന് കാത്തിരിക്കുന്നത് 39,612 ഉദ്യോഗാർഥികളാണ്. റാങ്ക് പട്ടികയിൽ ആകെയുള്ളത് 46,285 പേരാണ്. 

2015-നുശേഷം സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം നടന്നിട്ടില്ല. ഈ ഒഴിവുകൾ എന്തായി എന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ അനധ്യാപക തസ്തികകളിൽ രണ്ടുമാസത്തിനകം നിയമനം നടത്തണമെന്ന് 2020 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അതിനെതിരേ സർക്കാർ സുപ്രീംകോടതിയിലും ഡിവിഷൻ ബെഞ്ചിലും അപ്പീൽ പോയെങ്കിലും തള്ളി. ഈ തസ്തികകളിലടക്കം ആയിരത്തിലധികം നിയമനം നടക്കേണ്ടതായിരുന്നു. നിയമനം പരിഗണനയിലുണ്ടെന്നും നടപടിക്രമങ്ങൾ നടന്നുവരുകയാണെന്നുമാണ് സർക്കാരിന്റെ വാദം. വരുന്ന 23 ദിവസത്തിനകം നിയമന നടപടികൾ പൂർത്തിയാക്കണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!