13 പ്രതികൾ, നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു

Published : Aug 01, 2024, 11:45 PM ISTUpdated : Aug 01, 2024, 11:46 PM IST
13 പ്രതികൾ,  നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു

Synopsis

എഐ ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ കേസന്വേഷണത്തിൽ ഉപയോ​ഗപ്പെടുത്തിയിട്ടുണ്ടെന്നും സിബിഐ അറിയിച്ചു.

ദില്ലി : നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസില് സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. 13 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. നിതീഷ് കുമാറാണ് ഒന്നാം പ്രതി. എഐ ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ കേസന്വേഷണത്തിൽ ഉപയോ​ഗപ്പെടുത്തിയിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. കേസിൽ അന്വേഷണം തുടരും, 58 ഇടങ്ങളിൽ പരിശോധന നടത്തി, അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും സിബിഐ അറിയിച്ചു. ഇതുവരെ 40 പേരെയാണ് കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാർ പോലീസ് രെജിസ്റ്റർ ചെയ്ത കേസ് മെയ് അഞ്ചിനാണ് സിബിഐ ഏറ്റെടുത്തത്. 

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്! വിവാദ സർക്കുലർ പിൻവലിച്ചു, മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നടപടി
4 ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം പാലക്കാട് തൃശ്ശൂർ ഇടുക്കി എറണാകുളം, കോട്ടയം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മലപ്പുറത്തും അലർട്ടുകളില്ല.

 

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു