സി.ബി.എസ്.ഇ. ബോർഡ് പരീക്ഷ സമയക്രമം ചൊവ്വാഴ്ച: വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ

Web Desk   | Asianet News
Published : Jan 30, 2021, 01:01 PM IST
സി.ബി.എസ്.ഇ. ബോർഡ് പരീക്ഷ സമയക്രമം ചൊവ്വാഴ്ച: വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ

Synopsis

കോവിഡ് കാരണം സ്‌കൂളുകളിൽ അധ്യയനം നടക്കാത്തതും സിലബസുകൾ പൂർത്തിയാക്കാൻ സമയമെടുത്തതുമാണ് പരീക്ഷകൾ മുൻകാലങ്ങളെ അപേക്ഷിച്ചു വൈകാൻ ഇടയാക്കിയത്. 

ദില്ലി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ. മെയ് 4 മുതൽ ജൂൺ 10 വരെയാണ് പരീക്ഷകൾ നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് കാരണം സ്‌കൂളുകളിൽ അധ്യയനം നടക്കാത്തതും സിലബസുകൾ പൂർത്തിയാക്കാൻ സമയമെടുത്തതുമാണ് പരീക്ഷകൾ മുൻകാലങ്ങളെ അപേക്ഷിച്ചു വൈകാൻ ഇടയാക്കിയത്. സിലബസുകളിലടക്കം കുറവ് വരുത്തിയാണ് സി.ബി.എസ്.ഇ. ഇക്കൊല്ലം പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്.

പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പത്തു ലക്ഷം അധ്യാപകർക്ക് പരിശീലനം നൽകുന്നതിനും 1975ന് ശേഷം ബോർഡ് പരീക്ഷ എഴുതിയവരുടെ മാർക്ക് ഷീറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കാനും സി.ബി.എസ്.ഇ. തീരുമാനിച്ചിട്ടുണ്ട്. ജൂലായ് 15നകം ഫലം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം