എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ; വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Jan 30, 2021, 11:26 AM ISTUpdated : Jan 30, 2021, 11:44 AM IST
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ; വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

Synopsis

 മോഡല്‍ പരീക്ഷ മാര്‍ച്ച് 1 മുതല്‍ 5വരെ നടക്കും

തിരുവനന്തപുരം: 2021 മാർച്ചിലെ എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെയും മോഡൽ പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ മാർച്ച് 30 വരെയാണ് പുതുക്കിയ പരീക്ഷാ തിയതികൾ. മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5വരെ നടക്കും. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 

എസ്എസ്എൽസി പരീക്ഷയ്ക്കു ഫിസിക്സ്, സോഷ്യൽ സയൻസ്, ഒന്നാം ഭാഷ പാർട്ട് 2 (മലയാളം / മറ്റു ഭാഷകൾ), ബയോളജി എന്നീ വിഷയങ്ങളുടെ തീയതികളിൽ മാറ്റം വന്നിട്ടുണ്ട്. 22നു നടത്താനിരുന്ന ഫിസിക്സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യൽ സയൻസ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാർട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകൾ) 23ലേക്കു മാറ്റി. 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.


 

PREV
click me!

Recommended Stories

എൽജിഎസ് പ്രിലിമിനറി പരീക്ഷക്കുള്ള ചോദ്യ പേപ്പർ മാറി നൽകി, പിഎസ്‍സി പരീക്ഷ റദ്ദാക്കി
നീറ്റിൽ ഒന്നാം റാങ്കുകാരൻ, തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയതിന് പിന്നിൽ ഒരു സ്വകാര്യ ദുഃഖം, വെളിപ്പെടുത്തി ആര്യൻ