സിബിഎസ്‍ഇ പരീക്ഷാ തിയതി പ്രഖ്യാപിച്ചു; 10, 12 ക്ലാസുകളിലെ പരീക്ഷ മെയ് നാലിന് തുടങ്ങും

Published : Feb 02, 2021, 05:29 PM ISTUpdated : Feb 02, 2021, 06:12 PM IST
സിബിഎസ്‍ഇ പരീക്ഷാ തിയതി പ്രഖ്യാപിച്ചു; 10, 12 ക്ലാസുകളിലെ പരീക്ഷ മെയ് നാലിന് തുടങ്ങും

Synopsis

മെയ് നാലുമുതല്‍ ജൂണ്‍ ഏഴ് വരെയായിരിക്കും പത്താംക്ലാസ് പരീക്ഷകള്‍ നടക്കുക.  

ദില്ലി: സിബിഎസ്ഇ പത്ത്, പ്ലസ് 2 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് നാല് മുതലാണ് ബോർഡ് പരീക്ഷ ആരംഭിക്കുക. മാർച്ച് ഒന്നു മുതൽ പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു. മെയ് നാലു മുതൽ ജൂണ്‍ ഏഴു വരെയാണ് പത്താം ക്ലാസ് പരീക്ഷ. 

ജൂൺ 11 നാണ് പ്ലസ് 2 പരീക്ഷ അവസാനിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി ആണ് പ്ലസ്ടു പരീക്ഷ നടക്കുക. കൊവിഡ് മാർഗ നിർദ്ദേശങ്ങളെല്ലാം പാലിച്ചായിരിക്കും പരീക്ഷ നടക്കുക. പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്‌കും സാമൂഹിക അകലവും നിർബന്ധമായിരിക്കും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികളെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു