സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിൽ ഡെപ്യൂട്ടേഷൻ നിയമനം; ഫെബ്രുവരി 20 വരെ അപേക്ഷ

Web Desk   | Asianet News
Published : Feb 02, 2021, 03:35 PM IST
സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിൽ ഡെപ്യൂട്ടേഷൻ നിയമനം; ഫെബ്രുവരി 20 വരെ അപേക്ഷ

Synopsis

ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള ഒഴിവിലാണ് നിയമനം. 

തിരുവനന്തപുരം: സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള ഒഴിവിലാണ് നിയമനം. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, 4-ാം നില, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസുമായി ബന്ധപ്പെടുക.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു