സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തുമോ? തീരുമാനം നാളെയെന്ന്  കേന്ദ്ര സര്‍ക്കാര്‍

Published : Jun 23, 2020, 03:24 PM IST
സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തുമോ? തീരുമാനം നാളെയെന്ന്  കേന്ദ്ര സര്‍ക്കാര്‍

Synopsis

പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

ദില്ലി: കൊവിഡിനെ തുടര്‍ന്നു മാറ്റിവെച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം നാളെ ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

ദില്ലി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗർഭിണിയായ വിദ്യാർത്ഥിനി സഫൂർ സർഗാറിന് ജാമ്യം

കുട്ടികളുടെ ഉത്കണ്ഠ സര്‍ക്കാര്‍ മനസിലാക്കുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഹര്‍ജി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് പരിഗണിക്കാനായി മാറ്റി. മാറ്റിവെച്ച പരീക്ഷകള്‍ അടുത്തമാസം ഒന്നുമുതല്‍ പതിനഞ്ച് വരെ നടത്താനായിരുന്നു സിബിഎസ്ഇയുടെ നീക്കം. പരീക്ഷകള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം മഹാരാഷ്ട്ര, ദില്ലി, ഒഡീഷ, സംസ്ഥാനങ്ങളും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. 

കൊവിഡ് ആശങ്കയിൽ തലസ്ഥാനം, പത്തുദിവസത്തേക്ക് കർശന നിയന്ത്രണം

 

 

 

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും