സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 85.20 ശതമാനം വിജയം, മേഖലയിൽ ഒന്നാമത് തിരുവനന്തപുരം

Published : May 13, 2026, 01:48 PM ISTUpdated : May 13, 2026, 04:46 PM IST
cbse class 12 english exam fake notice middle east reschedule news cbse board alert students parents fact check 2026

Synopsis

ഇക്കുറി 85.20 ആണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത്. 

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85. 2 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 95.62 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഇത്തവണയും ഒന്നാമത്. ചെന്നൈ, ബാംഗ്ലൂർ, വിജയവാഡ എന്നീ മേഖലകളും ഉയർന്ന വിജയശതമാനം നേടി.

പരീക്ഷഫലത്തിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. 94000ത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 18.4 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. സിബിഎസ്ഇ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിദ്യാർത്ഥികൾ ഒരേസമയം പരീക്ഷ എഴുതിയത്. പുനർ മൂല്യനിർണയം അടക്കമുള്ള കാര്യങ്ങൾ വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി .

 

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല