സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ഫോർ നഴ്‌സസ് പ്രോഗ്രാം; അവസാന തീയതി ജൂലൈ 15

By Web TeamFirst Published Jun 27, 2022, 1:56 PM IST
Highlights

ആറു മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും വൻകിട സർക്കാർ സ്വകാര്യ ആരോഗ്യ മേഖലകളിൽ തൊഴിൽ നേടുന്നതിനുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്‌സാണിത്.

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ (State resource centre) 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ഫോർ നഴ്‌സസ് പ്രോഗ്രാമിലേയ്ക്ക് (certificate in english for nurses programme) അഡ്മിഷൻ (admission) ആരംഭിച്ചു. ആറു മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും വൻകിട സർക്കാർ സ്വകാര്യ ആരോഗ്യ മേഖലകളിൽ തൊഴിൽ നേടുന്നതിനുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്‌സാണിത്.
 
നഴ്‌സിംഗ് രജിസ്‌ട്രേഷനുള്ള 18 വയസ് കഴിഞ്ഞവർക്ക് പ്രവേശനം ലഭിക്കും. വിദേശ നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷന് ആവശ്യമായ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനായും സമ്പർക്ക ക്ലാസുകളായും സംഘടിപ്പിക്കുന്ന കോഴ്‌സിന്റെ കൂടുതൽ വിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.

താത്കാലിക നിയമനം
സൈനിക ക്ഷേമ വകുപ്പിനു കീഴിലുള്ള കെക്‌സ്‌കോൺ മുഖാന്തിരം കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ വിമുക്ത ഭടൻമാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 44,020 രൂപയും അക്കൗണ്ടന്റ് തസ്തികയിൽ 21,175 രൂപയും വേതനമായി ലഭിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം.ഡി. കെക്‌സ്‌കോൺ, കേരളാ സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർ വശം, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലെ kex_con@yahoo.co.in എന്ന ഇ-മെയിലിലോ ലഭിക്കണം. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2320772, 2320771.

click me!