Martial Artd Course : സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് കോഴ്‌സ്; ജനുവരി 15 അവസാന തീയതി

Web Desk   | Asianet News
Published : Dec 27, 2021, 09:07 AM IST
Martial Artd Course : സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് കോഴ്‌സ്; ജനുവരി 15 അവസാന തീയതി

Synopsis

 ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠന വിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെ നടത്തും.

പത്തനംതിട്ട: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ (State Resource)  ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന (Martial Arts Certificate Course) മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠന വിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെ നടത്തും.

അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ്‌ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പിഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2325101, 2325102. htthps://srccc.in/download  എന്ന ലിങ്കില്‍ നിന്നും  അപേക്ഷാ ഫാറം ഡൗണ്‍ലോഡ്  ചെയ്യാം. 15 വയസിനുമേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. ഫോണ്‍: 9447683169.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്), കോഴിക്കോട്, ന്യൂറോ സയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത :ബയോ ടെക്നോളജി/ മോളിക്യുലര്‍ ബയോളജി വിഷയത്തില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ് /ഗേറ്റ് /തത്തുല്യയോഗ്യത. അനിമല്‍ സെല്‍ കള്‍ച്ചര്‍, മോളിക്യുലാര്‍ ബയോളജി മേഖലയില്‍പ്രവര്‍ത്തിപരിചയം. പ്രായപരിധി 35 വയസ് കഴിയരുത് (നിയമാനുസൃതമായ വയസിളവ് ബാധകം) നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി 2022 ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8129166196.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!