Cochin Shipyard Vacancy : കൊച്ചിൻ ഷിപ്പ്‍യാർഡിൽ 18 പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകൾ; ഡിസംബർ 28 അവസാന തീയതി

Web Desk   | Asianet News
Published : Dec 25, 2021, 05:08 PM IST
Cochin Shipyard Vacancy : കൊച്ചിൻ ഷിപ്പ്‍യാർഡിൽ 18 പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകൾ; ഡിസംബർ 28 അവസാന തീയതി

Synopsis

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ 18 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എറണാകുളം:  കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ (Cochin Shipyard) 18 പ്രോജക്ട് അസിസ്റ്റന്റ് (Project Assistant) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെക്കാനിക്കല്‍ -1, ഇലക്ട്രിക്കല്‍- 2, ഇലക്ട്രോണിക്‌സ് -3, ഇന്‍സ്ട്രമെന്റേഷന്‍ - 1, സിവില്‍ - 4 ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി - 3 എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളുടെ എണ്ണവും.  ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത വേണ്ടത്. 2021 ‍ ഡിസംബർ 28 ന് മുമ്പ് അപേക്ഷിക്കണം. 

കൊമേഴ്‌സ്യല്‍2: മൂന്ന് വര്‍ഷത്തെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ അല്ലെങ്കില്‍ ബി.എ./ബി.എസ്സി./ബി.കോം./ബി.സി.എ./ബി.ബി.എ. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഫിനാന്‍സ്2: എം.കോമും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.cochinshipyard.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 28.
 
താത്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി  സർവീസ് സൊസൈറ്റിയുടെ മെ‍ഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ്  തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന്  പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യാേഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ‍ഡിഫാം. മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം  പ്രായം 20-40. താത്പര്യമുളള ഉദ്യാേഗാർത്ഥികൾ ‍ഡിസംബർ 30-ന് രാവിലെ 11-ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇൻ്റർവ്യൂവിന്  യോഗ്യത തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

PREV
Read more Articles on
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ