CISF Recruitment : സിഐഎസ്എഫ് ഹെഡ്കോൺസ്റ്റബിൾ ഒഴിവുകൾ; ശമ്പളം 81000; അവസാന തീയതി മാർച്ച് 31

Web Desk   | Asianet News
Published : Feb 18, 2022, 01:33 PM ISTUpdated : Feb 19, 2022, 12:45 PM IST
CISF Recruitment :  സിഐഎസ്എഫ്  ഹെഡ്കോൺസ്റ്റബിൾ ഒഴിവുകൾ; ശമ്പളം 81000; അവസാന തീയതി മാർച്ച് 31

Synopsis

249 പേരെയാണ് സിഐഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി നിയമിക്കാനൊരുങ്ങുന്നത്.

ദില്ലി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (central industrial security force) ഹെഡ്കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികളിലേക്ക് (head constable posts) അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ cisf.gov.in. ലൂടെ അപേക്ഷ സമർപ്പിക്കാം. സ്പോർട്സ് ക്വോട്ടയിലാണ് നിയമനം. 249 പേരെയാണ് സിഐഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി നിയമിക്കാനൊരുങ്ങുന്നത്. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നോ ബോർഡിൽ നിന്നോ 12 ക്ലാസ് പാസ്സായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അവർ ഒരു ദേശീയ അല്ലെങ്കിൽ അന്തർദേശീയ സ്‌പോർട്‌സ് ആന്റ് അത്‌ലറ്റിക്‌സ് ടൂർണമെന്റിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചിരിക്കണം. CISF ഹെഡ് കോൺസ്റ്റബിളിന്റെ പ്രായപരിധി 18 നും 23 നും ഇടയിലാണ്. ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. വനിതാ ഉദ്യോഗാർത്ഥികളോ എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ടവരോ ഫീസ് അടയ്‌ക്കേണ്ടതില്ല. ഉദ്യോഗാർത്ഥികൾക്ക് 25,500 രൂപ മുതൽ 81,100 രൂപ വരെ ശമ്പളവും ജനറൽ അലവൻസുകളും ലഭിക്കും.

PREV
click me!

Recommended Stories

ഗൊയ്ഥെ-സെന്‍ട്രം നടത്തുന്ന ജര്‍മ്മന്‍ എ1 ലെവല്‍ കോഴ്സ്; ഇപ്പോള്‍ അപേക്ഷിക്കാം
ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു