പട്ടികജാതിയിലെ ദുർബല വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

Published : Sep 17, 2022, 10:28 AM IST
പട്ടികജാതിയിലെ ദുർബല വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

Synopsis

അംഗീകൃത സർവകാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 

തിരുവനന്തപുരം:  സംസ്ഥാനത്തെ പട്ടികജാതിയിലെ ദുർബല വിഭാഗത്തിലുള്ളവർക്ക് (വേടൻ, നായാടി, അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി) സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിന് പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 01.08.2022 ൽ 20-36 വയസ്സ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർ www.icsets.org വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി 30ന് വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: 0471 2533272, 6238732527, 9847373627/ www.icsets.org/icsets@gmail.com.

അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം
സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാന്റെ പേഴ്‌സണൽ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികയിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 30 വൈകിട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2319122, 2315133, 2315122. ഇ-മെയിൽ: kscminorities@gmail.com.

വിദ്യാഭ്യാസ അവാർഡ് വിതരണം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2020-21 അദ്ധ്യയന വർഷം ഉന്നതവിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സ്‌കോളർഷിപ്പ്, സ്വർണ്ണനാണയം, ലാപ്ടോപ്, സർട്ടിഫിക്കറ്റ് വിതരണം എന്നിവ സെപ്റ്റംബർ 17 വൈകുന്നേരം 4ന് അയ്യൻകാളി ഹാളിൽ നടക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ജനപ്രതിനിധികൾ, ബോർഡ് ചെയർമാൻ, ഡയറക്ടർമാർ എന്നിവർ പങ്കെടുക്കും.

 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു