യൂണിവേഴ്സിറ്റി കോളേജിൽ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനം; സെപ്റ്റംബർ 9 ന് മുമ്പ് അപേക്ഷിക്കണം

Web Desk   | Asianet News
Published : Aug 27, 2021, 10:37 PM IST
യൂണിവേഴ്സിറ്റി കോളേജിൽ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനം; സെപ്റ്റംബർ 9 ന് മുമ്പ് അപേക്ഷിക്കണം

Synopsis

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവ്വീസസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന് 80-ാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവ്വീസസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന് 80-ാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായോ നേരിട്ടോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ www.univcsc.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് 100 രൂപ അപേക്ഷ ഫീസ് നൽകി പരീക്ഷയെഴുതാം. 

നേരിട്ട് സമർപ്പിക്കാൻ അപേക്ഷ ഫോം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സിഎസ്‍സിസി ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകൾ സെപ്റ്റംബർ 9 വരെ സ്വീകരിക്കും. സെപ്റ്റംബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ: 9496370425, 8075203646.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കൈത്താങ്ങ്; പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങുമായി വനിതാ വികസന കോര്‍പറേഷന്‍
ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം