സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസുകൾ ആരംഭിച്ചു

By Web TeamFirst Published Sep 8, 2020, 9:05 AM IST
Highlights

പരിശീലനത്തിന് രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള കാലാവധി സെപ്റ്റംബർ 20 വരെ നീട്ടി.

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2020-21 ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസുകൾ ആരംഭിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷ ഒഴിവാക്കി.

പരിശീലനത്തിന് രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള കാലാവധി സെപ്റ്റംബർ 20 വരെ നീട്ടി. ഫീസ് അടയ്ക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം  www.ccek.org, www.kscsa.org  എന്നിവയിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും: www.ccek.org, www.kscsa.org . ഫോൺ: തിരുവനന്തപുരം - 8281098863, 8281098863, 8281098861, 8281098867.  കൊല്ലം - 9446772334, പാലക്കാട് - 8281098869, കോഴിക്കോട് - 8281098870, പൊന്നാനി - 8281098868, കല്ല്യാശ്ശേരി - 8281098875.

click me!