കേരളം വിടാതിരിക്കാൻ എന്ത് വേണം, ചോദിക്കൂ; മുഖ്യമന്ത്രി നേരിട്ട് മറുപടി പറയും; കുട്ടികളെ കേൾക്കാൻ സർക്കാ‍ർ തയാർ

Published : Feb 04, 2024, 08:24 AM ISTUpdated : Feb 04, 2024, 08:25 AM IST
കേരളം വിടാതിരിക്കാൻ എന്ത് വേണം, ചോദിക്കൂ; മുഖ്യമന്ത്രി നേരിട്ട് മറുപടി പറയും; കുട്ടികളെ കേൾക്കാൻ സർക്കാ‍ർ തയാർ

Synopsis

വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളാണ് ചർച്ചയാവുക. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെ നീളുന്ന പരിപാടിയിൽ 2000 കുട്ടികൾ പങ്കെടുക്കും

കോഴിക്കോട്: മലയാളി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിടുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും. മലബാർ ക്രിസ്ത്യൻ കോളേജിൽ ഫെബ്രുവരി 18നാണ് മുഖാമുഖം പരിപാടി. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും. നവകേരള സദസിന്‍റെ തുടർച്ചയായി പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെട്ട 10 മേഖലയിൽ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയുടെ ആദ്യപതിപ്പാണ് കോഴിക്കോട് നടക്കുക.

വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളാണ് ചർച്ചയാവുക. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെ നീളുന്ന പരിപാടിയിൽ 2000 കുട്ടികൾ പങ്കെടുക്കും. സംസ്ഥാനത്ത് നിന്ന് വ്യാപകമായി വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം.

നിയമസഭയിൽ പ്രചാരണത്തെ എതിർത്ത മുഖ്യമന്ത്രി വിഷയത്തിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് മറുപടി നൽകുമെന്നതും ശ്രദ്ധേയം. ഓരോ കോളേജുകളിൽ നിന്നും രണ്ട് കുട്ടികൾക്കാണ് അവസരം. പകുതി പെൺകുട്ടികളായിരിക്കണമെന്നും നിബന്ധന. ഉന്നത വിദ്യാഭ്യാസമേഖലയെ കുറിച്ചുള്ള കുട്ടികളെഴുതിയ ഉപന്യാസങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിക്കുക. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിലെത്തും.

അതേസമയം, സ്റ്റുഡന്‍റ്  പൊലീസ് കേഡറ്റിന്‍റെ വാര്‍ഷിക സഹവാസ ക്യാമ്പ് ഞായറാഴ്ച മുതല്‍ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പില്‍ നടക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നായി 650 കേഡറ്റുകളാണ് എസ് പി സി യംഗ് ലീഡേഴ്സ് കോണ്‍ക്ലേവ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. ക്യാമ്പിന്‍റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എസ് എ പി ക്യാമ്പില്‍ നിര്‍വഹിക്കും. സമാപന സമ്മേളനം ഫെബ്രുവരി 11 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  സംസ്ഥാനതല ക്വിസ് മത്സരം ഫെബ്രുവരി എട്ടിന് വൈകിട്ട് ആറു മുതല്‍ നടക്കും. ജി എസ്  പ്രദീപ് ആണ് ക്വിസ് മാസ്റ്റര്‍. സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥിയായിരിക്കും. 

ജിപിഎസിനോട് ചോദിച്ച് ചോദിച്ച് പോയി! എല്ലാം വളരെ കറക്ട്, ഹെന്റെ ശിവനേ..; യുവതിയെ കൊണ്ട് പോയി കുടുക്കിയത് കണ്ടോ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു