സിഎം റിസർച്ചർ സ്കോളർഷിപ്പ്; അപേക്ഷകൾ പരിശോധിക്കാൻ അവസരം

Published : Feb 12, 2026, 12:39 PM IST
graduation

Synopsis

2025 സിഎം റിസർച്ചർ സ്‌കോളർഷിപ്പിന് അർഹരായ 2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.

2025 സിഎം റിസർച്ചർ സ്‌കോളർഷിപ്പിന് അർഹരായ 2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ് (Provisional list) collegiateedu.kerala.gov.in, www.dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

നിശ്ചിത സമയപരിധിക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, സെന്റർ പേര്, പിജി മാർക്ക്, ആധാർ നമ്പർ എന്നിവ കൃത്യമാണെന്നും പരിശോധിക്കേണ്ടതാണ്. പരാതി, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് cmresearcherscholarship@gmail.com, 9447096580, 9188900228 എന്നിവ മുഖേന 13ന് വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെടണം.

PREV
Read more Articles on
click me!

Recommended Stories

പോളിടെക്നിക് കോളേജിൽ ലക്ചറർ ഒഴിവ്
കിറ്റ്‌സിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു