SSC Examination : കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ; അവസാന അപേക്ഷ തീയതി മാർച്ച് 7

Web Desk   | Asianet News
Published : Feb 08, 2022, 10:39 AM IST
SSC Examination : കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ; അവസാന അപേക്ഷ തീയതി മാർച്ച് 7

Synopsis

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (Staff Selection Commission) നടത്തുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു (Combined Higher Secondary Level Examination). കേന്ദ്ര സർക്കാരിലെ ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് പരീക്ഷ. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 27നും മധ്യേ. നിയമാനുസൃതമുള്ള വയസിളവും ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള പൂർണ വിജ്ഞാപനം www.ssckkr.kar.nic.in, https://ssc.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഏഴിനു രാത്രി 11.00 മണി.
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു