എംബിബിഎസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും:ആരോഗ്യ സർവകലാശാല വിസി

Web Desk   | Asianet News
Published : Mar 29, 2021, 09:29 AM IST
എംബിബിഎസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും:ആരോഗ്യ സർവകലാശാല വിസി

Synopsis

ഈ മാസം നടന്ന അനാട്ടമി ഒന്നും രണ്ടും പേപ്പർ പരീക്ഷകൾ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. 

തിരുവനന്തപുരം: ഈ മാസം നടന്ന എംബിബിഎസ് പരീക്ഷയുടെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. ഒന്നാംവർഷ ഡെന്റൽ പരീക്ഷ സംബന്ധിച്ച പരാതികൾ പരിശോധിക്കാനും സമിതിയെ നിയോഗിച്ചു. ഈ മാസം നടന്ന അനാട്ടമി ഒന്നും രണ്ടും പേപ്പർ പരീക്ഷകൾ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. 

പരാതിയുള്ള പരീക്ഷകൾ വീണ്ടും നടത്തുകയോ അല്ലെങ്കിൽ മൂല്യനിർണയത്തിൽ ഇളവ് നൽകുകയോ വേണമെന്നാണ് ആവശ്യം ഉയർന്നത്. ഈ സാഹചര്യത്തിൽ ചോദ്യപേപ്പറും സാംപിൾ ഉത്തരക്കടലാസുകളും വിലയിരുത്തിയ ശേഷം മൂല്യനിർണയത്തിൽ ഇളവുവേണോ എന്ന് തീരുമാനിക്കും. പരിഷ്കരിച്ച സിലബസ് പ്രകാരം രോഗചികിത്സയുമായി ബന്ധപ്പെടുത്തിയാണ് മിക്ക വിഷയങ്ങളും പഠിക്കേണ്ടത്. ഇതനുസരിച്ച് പാഠ്യപദ്ധതിയിലും പരീക്ഷാരീതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഉൾക്കൊള്ളാൻ വിദ്യാർഥികൾക്കായില്ലേ എന്നും പരിശോധിക്കും.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു