E Grant Verification : ഫെബ്രുവരി 28നകം ഇ ​ഗ്രാന്റ് വേരിഫിക്കേഷൻ നടത്തണം

Web Desk   | Asianet News
Published : Feb 12, 2022, 08:36 AM ISTUpdated : Feb 12, 2022, 10:58 AM IST
E Grant Verification :  ഫെബ്രുവരി 28നകം ഇ ​ഗ്രാന്റ് വേരിഫിക്കേഷൻ നടത്തണം

Synopsis

ഇ-ഗ്രാന്റ് സൈറ്റിൽ സീറോ ബാലൻസ് അക്കൗണ്ട് ഉൾപ്പെടുത്തിയിരിക്കുന്നവർ സേവിംഗ് അക്കൗണ്ടാക്കി മാറ്റി വേരിഫിക്കേഷൻ പൂർത്തീകരിക്കണം.  


കോട്ടയം: പട്ടികജാതി വികസന വകുപ്പ് മുഖേന  ഇ - ഗ്രാൻ്റ്  (E Grant) വിദ്യാഭ്യാസ ആനുകൂല്യം (Education) ലഭിക്കുന്ന പട്ടികജാതി വിഭാഗം  വിദ്യാർത്ഥികൾ  അക്കൗണ്ട് നമ്പർ, IFSC. മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഫെബ്രുവരി 28 നകം വേരിഫിക്കേഷൻ നടത്തണം. സർക്കാർ/ എയിഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അതാത് സ്ഥാപനങ്ങൾ വഴിയും, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ജില്ലാ പട്ടികജാതി വികസന ഓഫീസ് വഴിയുമാണ്  വെരിഫിക്കേഷൻ നടത്തേണ്ടത്. ഇ-ഗ്രാന്റ് സൈറ്റിൽ സീറോ ബാലൻസ് അക്കൗണ്ട് ഉൾപ്പെടുത്തിയിരിക്കുന്നവർ സേവിംഗ് അക്കൗണ്ടാക്കി മാറ്റി വേരിഫിക്കേഷൻ പൂർത്തീകരിക്കണം.  വേരിഫിക്കേഷൻ നടത്താതെ  സ്കോളർഷിപ്പ് ലഭിക്കാതെ വരുന്നതിൻ്റെ  ഉത്തരവാദിത്വം ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കും  സ്ഥാപനങ്ങൾക്കുമായിരിക്കുമെന്ന് അസിസ്റ്റൻ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.   കൂടുതൽ വിവരങ്ങൾക്ക് ഫോൺ -.048 2562503
 

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ