ദില്ലി പൊലീസിൽ 5846 കോൺസ്റ്റബിൾ; അവസാന തീയതി സെപ്റ്റംബർ 7

Web Desk   | Asianet News
Published : Aug 04, 2020, 10:39 AM IST
ദില്ലി പൊലീസിൽ 5846 കോൺസ്റ്റബിൾ; അവസാന തീയതി സെപ്റ്റംബർ 7

Synopsis

സ്ത്രീകൾക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്. പ്ലസ് ടു ജയം ആണ് യോ​ഗ്യത.


ദില്ലി: ദില്ലി പൊലീസിൽ 5846 കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) ഒഴിവുകളിലേക്ക് സെപ്റ്റംബർ 7 വരെ അപേക്ഷിക്കാം. www.ssc.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്ത്രീകൾക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്. പ്ലസ് ടു ജയം ആണ് യോ​ഗ്യത. പുരുഷന്മാർ കായികക്ഷമതാ പരീക്ഷയ്ക്ക് എൽഎംവി (ഇരുചക്രവാഹനവും കാറും) ലൈസൻസ് ഹാജരാക്കണം. 

2020 ജൂലൈ ഒന്നിന് 18–25 ആണ് പ്രായം. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്. വിമുക്‌തഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും മറ്റും ചട്ടപ്രകാരം ഇളവ്. എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരകയോഗ്യതാ പരിശോധന, വൈദ്യപരിശോധന എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്. 

ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ: നവംബർ 27 – ഡിസംബർ 14 കേരളത്തിലെ കേന്ദ്രങ്ങൾ: തിരുവനന്തപുരം, എറണാകുളം, തൃശൂർ. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ മൂന്നു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. ശാരീരിക യോഗ്യതയും കായികക്ഷമതാ പരീക്ഷയും സംബന്ധിച്ച വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
 

PREV
click me!

Recommended Stories

പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത; പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള യാത്ര സ്വപ്നതുല്യമെന്ന് കായംകുളം സ്വദേശി
സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം