ഇഎസ്ഐസി മെഡിക്കൽ കോളജിൽ കരാർ നിയമനം; നിരവധി ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ

Web Desk   | Asianet News
Published : Feb 05, 2021, 12:56 PM IST
ഇഎസ്ഐസി മെഡിക്കൽ കോളജിൽ കരാർ നിയമനം; നിരവധി ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ

Synopsis

അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി മുതലായവയിലാണ് ഒഴിവുകള്‍

ദില്ലി: ബിഹാർ പട്നയിലെ  ഇഎസ്ഐസി മെഡിക്കൽ കോളജിൽ ഫാക്കൽറ്റി, സൂപ്പർ സ്പെഷൽറ്റി സ്പെഷലിസ്റ്റ്, സീനിയർ റസിഡന്റ് തസ്തികയിൽ 134 ഒഴിവ്. കരാർ നിയമനത്തിലേക്ക് ഫെബ്രുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം. അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്നോസിസ്, ടിബി ആൻഡ് ചെസ്റ്റ്, കാർഡിയോളജി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഹിമറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ഒാങ്കോളജി, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി/ ബേൺസ്, യൂറോളജി വിഭാഗങ്ങളിലാണ് ഒഴിവ്.

രാജസ്ഥാൻ ആൽവാറിലെ ഇഎസ്ഐസി മെഡിക്കൽ കോളജിൽ ഫാക്കൽറ്റി, സൂപ്പർ സ്പെഷൽറ്റി സ്പെഷലിസ്റ്റ്, സീനിയർ റസിഡന്റ് തസ്തികയിൽ  134 ഒഴിവ്. കരാർ നിയമനമാണ്. ഫെബ്രുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്നോസിസ്, ടിബി ആൻഡ് ചെസ്റ്റ്, കാർഡിയോളജി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി,ഹിമറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ഓങ്കോളജി, പീഡിയാട്രിക് സർജറി, യൂറോളജി, പ്ലാസ്റ്റിക് സർജറി/ ബേൺസ് വിഭാഗങ്ങളിലാണ് ഒഴിവ്.

ഡൽഹി ഓഖ്‌ലയിലെ ഇഎസ്ഐ കോർപറേഷൻ ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ്/ സ്പെഷലിസ്റ്റ്/ സൂപ്പർ സ്പെഷലിസ്റ്റ് തസ്തികയിൽ 20 ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 10ന് ഇന്റർവ്യൂ. അനസ്തീസിയ ആൻഡ് ക്രിട്ടിക്കൽ കെയർ, ഗൈനക്കോളജി, മെഡിസിൻ, റേഡിയോളജി, കാർഡിയോളജി, മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ‌വിഭാഗങ്ങളിലാണ് ഒഴിവ്. www.esic.nic.in 

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു