കേന്ദ്ര സമുദ്ര മത്സ്യ ​ഗവേഷണ സ്ഥാപനത്തിൽ യംഗ് പ്രൊഫഷണൽ-I കരാർ നിയമനം; ഏപ്രിൽ 15 വരെ അപേക്ഷിക്കാം

Published : Mar 14, 2025, 07:52 PM IST
കേന്ദ്ര സമുദ്ര മത്സ്യ ​ഗവേഷണ സ്ഥാപനത്തിൽ യംഗ് പ്രൊഫഷണൽ-I കരാർ നിയമനം; ഏപ്രിൽ 15 വരെ അപേക്ഷിക്കാം

Synopsis

തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായുള്ള ഇൻ്റർവ്യൂ ഏപ്രിൽ 22 രാവിലെ 10 മണിക്ക് നടക്കും.

തിരുവനന്തപുരം: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന കേന്ദ്ര സമുദ്ര മത്സ്യ ​ഗവേഷണ സ്ഥാപനത്തിൽ യംഗ് പ്രൊഫഷണൽ -I തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായുള്ള ഇൻ്റർവ്യൂ 2025 ഏപ്രിൽ 22 രാവിലെ 10 മണിക്ക് നടക്കും. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, സ്കാൻ ചെയ്ത സർട്ടിഫിക്കറ്റ് പകർപ്പുകളും 2025 ഏപ്രിൽ 15നകം കിട്ടത്തക്ക വിധത്തിൽ cmfrivizhinjam@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം.

മറൈൻ ഫിൻഫിഷ് ഹാച്ചറി ഓപ്പറേഷൻ, ബ്രൂഡ്‌സ്റ്റോക്ക് മാനേജ്‌മെന്റ്, മറൈൻ ഫിൻഫിഷുകളുടെ ലാർവ വളർത്തൽ എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുള്ള അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അവശ്യ യോ​ഗ്യത. ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/ഇൻഡസ്ട്രിയൽ ഫിഷറീസ് അക്വാകൾച്ചർ/നീന്തൽ, ഡൈവിംഗ് കഴിവുകൾ (മത്സ്യങ്ങളുടെ കടൽ കൂട് പരിപാലനം) എന്നിവയിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം അഭിലഷണീയം. 

നിയമപ്രകാരമുള്ള ഇളവുകൾ ഉൾപ്പടെ ഇൻ്റർവ്യൂ തീയതി പ്രകാരം കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 40 വയസ്സുമാണ്. വേതനം പ്രതിമാസം 30,000 രൂപ. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ പ്രസ്തുത വിവരം ഇമെയിൽ വഴി അറിയിക്കും. ആശയവിനിമയം ലഭിച്ചവർ മാത്രം അഭിമുഖത്തിനായി നിശ്ചിത തീയതിയിൽ ഹാജരായാൽ മതിയാകും. നിയമനം പൂർണ്ണമായും താത്കാലികാടിസ്ഥാനത്തിലാണ്. വിശദവിവരങ്ങൾക്ക് www.cmfri.org.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ. 0471-2480224.

READ MORE: കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അവസരം; ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയില്‍ സ്ഥിരം ഒഴിവ്

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു